വെളിയങ്കോട് എം ടി എം കോളേജ് സംഘടിപ്പിച്ച നോമ്പുതുറ വേറിട്ട അനുഭവമായി. സമൂഹത്തിന്റെ നാനാ തുറകളിൽ പെട്ടവർ പങ്കെടുത്ത പരിപാടി മതസൗഹാർദ്ദ വേദിയായി, നാടൻ വിഭവങ്ങൾ അടങ്ങിയ ഭക്ഷണവും അപ്പപ്പോൾ തയ്യാറാക്കി നൽകിയ വിഭവങ്ങളും ചക്കയും മാങ്ങയും അടങ്ങിയ നാടൻ ഫലങ്ങളും ഉൾപ്പെടുത്തി വിഭവങ്ങളുടെ വൈവിധ്യം ഏറെ ശ്രദ്ധയാകർഷിച്ചു. എം ടി എം ട്രസ്റ്റ് ചെയർമാൻ ഡോ അബ്ദുൾ അസീസ്, ട്രസ്റ്റ് സെക്രട്ടറി പ്രൊഫ:ഹവ്വാവുമ്മ, എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി, എം ടി എം ട്രസ്റ്റ് ട്രഷറർ ഡോ ഷഹീർ സ്വാഗതം പറഞ്ഞു, എം ടി എം കോളേജ് അറബിക് അദ്ധ്യാപകൻ തസ്‌ലിം റംസാൻ സന്ദേശം പറഞ്ഞു, മലപ്പുറം ജില്ലാ പഞ്ചായത്ത് മെമ്പർ എകെ സുബൈർ, വെളിയങ്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷംസു കല്ലാട്ടേൽ, ചേന്ദാസ് ത്രിവിക്രമൻ നമ്പൂതിരിപ്പാട് എന്നിവർ ആശംസക