NEWS UPDATES

Selected Category : General

എംടിഎം കോളേജ് അരങ്ങ് ആർട്ട് ഫെസ്റ്റ് 2K23

എംടിഎം കോളേജ് ഈ അധ്യായനവർഷത്തെ കോളേജ് യൂണിയൻ  'അരങ്ങ് ആർട്ട് ഫെസ്റ്റ്  2K23'  ആരംഭിച്ചു, താളം, ലയം, ഭാവം, രാഗം എന്നിങ്ങനെ നാല് ഗ്രൂപ്പുകൾ ആയാണ് മത്സരം    ഇതുവരെയുള്ള ഓഫ്‌ സ്റ്റേജ് വിഭാഗത്തിലെ മത്സരങ്ങൾ കഴിഞ്ഞപ്പോൾ 55 പോയിന്റോടെ ഗ്രൂപ്പ് താളം മുന്നിട്ടു നിൽക്കുന്നു.  ലയം (52), ഭാവം (46) രാഗം (38) എന്നിങ്ങനെയാണ് മറ്റുള്ള ഗ്രൂപ്പുകളുടെ പോയന്റ് നില ഫെബ്രുവരി 13, 14, 15 തിയ്യതികളിലായി സ്റ്റേജ് മത്സരങ്ങൾ നടക്കും

Connect Career to Campus Seminar

കേരള സർക്കാരിന്റെ ഉന്നതവിദ്യാഭ്യാസ വകുപ്പ് സങ്കടിപ്പിക്കുന്ന കണക്ട് കരിയർ ടു ക്യാമ്പസ്‌ (Connect Career to Campus) സെമിനാർ വെളിയങ്കോട് എംടിഎം കോളേജിൽ രണ്ടു സെഷനുകളയായി നടന്നു കേരള സർക്കാരിന്റെ ഉന്നത വിദ്യാഭ്യാസ വകുപ്പ് DWMS എന്ന വെബ് പോർട്ടൽ പരിചയപെടുത്തുന്ന തിന്റെ ഭാഗമായി അവസാന വർഷ ബിരുദ വിദ്യാർത്ഥികൾക്ക് വേണ്ടിയാണ് ട്രെയിങ് നടന്നത്. തൊഴിൽ അന്വേഷകരെയും തൊഴിൽ ദാതാക്കളെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഈ വെബ് പോർട്ടൽ മോക് ഇന്റർവ്യൂ, സൈക്കോമെട്രിക് ടെസ്റ്റ്‌ തുടങ്ങി നിരവധി സേവനങ്ങളും സൗജന്യമായി നൽകുന്നു എന്നതാണ് ഈ പോർട്ടലിന്റെ പ്രത്യേകത. അസാപ്പ് കേരള ഫാക്കൽറ്റി ട്രെയിനർ ലൈല വിദ്യാർത്ഥികൾക്കായി ക്ലാസ്സ് എടുത്തു. കോമേഴ്‌സ് വിഭാഗം അധ്യാപകനായ ഫാസിൽ സ്വാഗതവും കോമേഴ്&zwn

സ്ട്രീധന വിരുദ്ധ ക്യാമ്പസ് തല ക്യാമ്പയിൻ

വെളിയങ്കോട്: എംടിഎം കോളേജ് എൻ എസ് എസ യൂണിറ്റും സോഷ്യോളജി ഡിപ്പാർട്മെന്റും ചേർന്ന് പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷനും (PCWF), സ്ത്രീധന രഹിത വിവാഹ സമിതി & വിദ്യാഭ്യാസ സമിതിയും  "സ്ത്രീധനം വെടിഞ്ഞു സ്ത്രീവിജയം നേടുക" എന്ന വിഷയത്തിൽ എംടിഎം കോളേജിൽ  ക്യാംപസ് തല ക്യാമ്പയിൽ സംഘടിപ്പിച്ചു.

വെളിയങ്കോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷംസു കല്ലാട്ടേൽ ഉദഘാടനം ചെയ്തു. പ്രിൻസിപ്പൽ ജോൺ ജോസഫ് അധ്യക്ഷനായിരുന്നു അടാട്ട് വാസുദേവൻ മാസ്റ്റർ സ്വാഗതവും എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ആഷിക് എൻപി നന്ദിയും പറഞ്ഞു

ഗവർണർ കോളനിയിൽ ഭക്ഷ്യകിറ്റ് വിതരണം ചെയ്തു |

 

വെളിയങ്കോട്: എം.ടി.എം കോളേജ് എൻ എസ് എസ് യൂണിറ്റ് തേൻനിലാവ് സപ്തദിന സഹവാസ ക്യാമ്പിന്റെ ഭാഗമായി വിദ്യാർഥികൾ ഐരൂർ ഗവർണർ കോളനി സന്ദർശിച്ചു. കോളനി നിവാസികൾക്ക് ഭക്ഷ്യകിറ്റ് വിതരണം ചെയ്തു പെരുമ്പടപ്പ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. നിസാർ വിതരണോദ്ഘാടനം ചെയ്തു. എൻ എസ് എസ് പ്രോഗ്രാം ഓഫീസർ എൻപി ആഷിഖ് അധ്യക്ഷത വഹിച്ചു. അധ്യാപകരായ ഋതുരാജ് ഷുഹൈബ് എന്നിവർ ആശംസ പറഞ്ഞു. വിദ്യാർഥികൾ കോളനി നിവാസികളുമായി അനുഭവങ്ങൾ പങ്കുവെച്ചു. സർവേ നടത്തി വിവരങ്ങൾ ശേഖരിച്ചു. എം.ടി.എം കോളേജ് ലൈബ്രേറിയൻ ഫൈസൽ ബാവ സ്വാഗതവും എൻ എസ് എസ് യുണിറ്റ് സെക്രട്ടറി നാദിയ നന്ദിയും പറഞ്ഞു.

വാർത്താ ലിങ്ക് 👇

1 2