Programme Offered
UG Programmes
MALAYALAM- SECOND LANGUAGE
കുട്ടികളില്‍ ഭാഷാപരമായ കഴിവുകള്‍ വളര്‍ത്തിയെടുക്കുന്നതിനും എഴുത്ത് വായന തുടങ്ങി സര്ഗ്ഗാത്മകമേഖലകളില് കൂടി വ്യാപരികുന്ന ഒരു തലമുറയെ ഒരുക്കിയെടുക്കുക എന്നതാണ് ഡിപ്പാര്‍ട്ട്മെന്റിന്റെ പ്രാഖ്യാപിത നയം.
നിലവില്‍ ബി.എ (ഇംഗ്ലീഷ് & സോഷ്യോളജി). ബി.കോം & ബി.ബി.എ, ബി.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ് എന്നീ കോഴ്സുകള്‍ക്ക് രണ്ടാം ഭാഷ എന്ന നിലയില്‍ മലയാളം നല്കിവരുന്നു
Open Courses
ചലച്ചിത്ര പഠനം
ചലനചിത്രം രൂപം പ്രാപിച്ച് ഇന്നത്തെ നിലയിൽ എത്തിയ ചരിത്ര, സാങ്കേതിക, മേഖലകളെ സാമാന്യേന പരിചയപ്പെടുത്തുന്നു. സിനിമാചരിത്രം, സിദ്ധാന്തങ്ങള്‍, ലോകസിനിമ, ഇന്ത്യന്‍സിനിമ, എന്നിവയ്ക്കൊപ്പം മലയാളസിനിമയ്ക്കും ആചാര്യന്മാര്ക്കും പ്രത്യേകം ഊന്നല്‍. സിനിമാനിര്‍മാണത്തിലെ പുതിയ പ്രവണതകളും സിനിമാവിമര്ശനവുമെല്ലാം പരിചയപ്പെടുത്തി പുതിയ സിനിമാസംസ്കാരം സ്വാംശീകരിക്കുന്നതിന് വിദ്യാര്‍ത്ഥികളെ സഹായിക്കുന്നു.