ഗവർണർ കോളനിയിൽ ഭക്ഷ്യകിറ്റ് വിതരണം ചെയ്തു |
വെളിയങ്കോട്: എം.ടി.എം കോളേജ് എൻ എസ് എസ് യൂണിറ്റ് തേൻനിലാവ് സപ്തദിന സഹവാസ ക്യാമ്പിന്റെ ഭാഗമായി വിദ്യാർഥികൾ ഐരൂർ ഗവർണർ കോളനി സന്ദർശിച്ചു. കോളനി നിവാസികൾക്ക് ഭക്ഷ്യകിറ്റ് വിതരണം ചെയ്തു പെരുമ്പടപ്പ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. നിസാർ വിതരണോദ്ഘാടനം ചെയ്തു. എൻ എസ് എസ് പ്രോഗ്രാം ഓഫീസർ എൻപി ആഷിഖ് അധ്യക്ഷത വഹിച്ചു. അധ്യാപകരായ ഋതുരാജ് ഷുഹൈബ് എന്നിവർ ആശംസ പറഞ്ഞു. വിദ്യാർഥികൾ കോളനി നിവാസികളുമായി അനുഭവങ്ങൾ പങ്കുവെച്ചു. സർവേ നടത്തി വിവരങ്ങൾ ശേഖരിച്ചു. എം.ടി.എം കോളേജ് ലൈബ്രേറിയൻ ഫൈസൽ ബാവ സ്വാഗതവും എൻ എസ് എസ് യുണിറ്റ് സെക്രട്ടറി നാദിയ നന്ദിയും പറഞ്ഞു.
വാർത്താ ലിങ്ക്